Breaking NewsUncategorized
2023 ആദ്യ പകുതിയില്‍ ഉരീദു ഗ്രൂപ്പിന്റെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ ടെലഫോണ്‍ സേവന ദാതാക്കളായ ഉരീദു ഗ്രൂപ്പിന്റെ അറ്റാദായത്തില്‍ 2023 ആദ്യ പകുതിയില്‍
20 ശതമാനം വര്‍ദ്ധന. ശക്തമായ വരുമാന വളര്‍ച്ച, സൗജന്യ പണമൊഴുക്ക്, വര്‍ധിച്ച ഉപഭോക്തൃ അടിത്തറ, കുറഞ്ഞ കാപെക്സ് ചെലവ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഉരീദു ഗ്രൂപ്പ് 2023 ആദ്യ പകുതിയില്‍ 1,794,852,000 റിയാല്‍ അറ്റാദായം നേടിയത്. മുന്‍ വര്‍ഷം ഇത് 1,497,971,000 റിയാല്‍ ആയിരുന്നു.
ഉരീദൂ ഗ്രൂപ്പ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് ചെയര്‍മാന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി അല്‍ താനി പറഞ്ഞു. .
‘ഞങ്ങളുടെ വിജയം ഉറപ്പാക്കുന്നതില്‍ ഞങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തന തന്ത്രം നിര്‍ണായക പങ്ക് വഹിച്ചു, വിപണി അവസരങ്ങള്‍ ഫലപ്രദമായി മുതലാക്കാനും ഭാവിയിലെ വളര്‍ച്ചയ്ക്കായി തയ്യാറാക്കാനും സഹായകമായ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുന്നത്.