Breaking NewsUncategorized

2023 ലെ ആദ്യ പകുതിയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ 33.5 ശതമാനം വര്‍ദ്ധന


അമാനുല്ല വടക്കാങ്ങര

ദോഹ: ലോകോത്തര വിമാനത്താവളമെന്ന നിലയില്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 2023 ന്റെ ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 33.5 ശതമാനയും വിമാനങ്ങളുടെ ചലനത്തില്‍ 18.1% വര്‍ധനയും നേടി.

2023 ന്റെ ആദ്യ പകുതിയില്‍, വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 10,315,695 യാത്രക്കാരും രണ്ടാം പാദത്തില്‍ 10,459,392 യാത്രക്കാരുമടക്കം എയര്‍പോര്‍ട്ട് മൊത്തം 20,775,087 യാത്രക്കാര്‍ക്ക് സേവനം ചെയ്തു. 2023 ന്റെ ആദ്യ പാദത്തില്‍ 56,417 ഉം രണ്ടാം പാദത്തില്‍ 59,879 ഉം അടക്കം 2023 ന്റെ ആദ്യ പകുതിയില്‍ മൊത്തം 116,296 വിമാനങ്ങള്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്തു.

2023-ന്റെ ആദ്യ പകുതിയില്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 1,121,382 ടണ്‍ ചരക്ക് കൈകാര്യം ചെയ്യുകയും 11,376,483 ട്രാന്‍സ്ഫര്‍ ബാഗുകള്‍ ഉള്‍പ്പെടെ 17,596,776 ബാഗുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു.

2023-ന്റെ രണ്ടാം പാദത്തില്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 24% യാത്രക്കാരുടെ വര്‍ദ്ധനക്ക് സാക്ഷ്യം വഹിച്ചു. ഏപ്രിലില്‍ 3,281,773, മെയ് മാസത്തില്‍ 3,440,047, ജൂണില്‍ 3,737,572. ഏപ്രിലില്‍ 18,762 ഉം മെയ് മാസത്തില്‍ 20,226 ഉം ജൂണില്‍ 20,891 ഉം ആയി എയര്‍ക്രാഫ്റ്റ് ചലനങ്ങളും ക്രമാനുഗതമായ വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ കാര്യത്തില്‍, എയര്‍പോര്‍ട്ട് മൊത്തം 194 ഷെഡ്യൂള്‍ഡ് പാസഞ്ചര്‍, കാര്‍ഗോ ഡെസ്റ്റിനേഷനുകളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

അത്യാധുനിക സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിബദ്ധത, യാത്രക്കാര്‍, ലഗേജ് , കാര്‍ഗോ എന്നിവയുടെ പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി വിപുലമായ സ്‌ക്രീനിംഗ് സാങ്കേതികവിദ്യ നടപ്പാക്കി. നടപ്പുവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍, സുരക്ഷാ ചെക്ക് പോയിന്റുകളില്‍ യാത്രക്കാരെ മാറ്റുന്നതിനുള്ള ശരാശരി പ്രോസസ്സിംഗ് സമയം ഓരോ യാത്രക്കാരനും 28 സെക്കന്‍ഡ് ആണ്.

Related Articles

Back to top button
error: Content is protected !!