Breaking NewsUncategorized

വോര്‍ടെക്‌സ് എസി 23, എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ഔദ്യോഗിക മാച്ച് ബോള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ഔദ്യോഗിക മാച്ച് ബോള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും കെല്‍മും ചേര്‍ന്ന് പുറത്തിറക്കി. വോര്‍ടെക്‌സ് എസി 23 ആണ് ഔദ്യോഗിക മാച്ച് ബാള്‍.

ആതിഥേയ രാഷ്ട്രമായ ഖത്തറിന്റെ ഐക്കണിക് മെറൂണ്‍ നിറങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഫുട്‌ബോള്‍ കളിയുടെ ആവേശവും വേഗതയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് വോര്‍ടെക്‌സ് എസി 23 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോളിന്റെ രൂപകല്പന എഎഫ്‌സിഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ചിഹ്നത്തിന് സമാന്തരമാണ്, അത് ചിഹ്നത്തിന്റെ തനതായ നിറങ്ങളില്‍ നിന്നും രൂപങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മത്സരത്തിന്റെ ആവേശവും ഏഷ്യന്‍ ഫുട്ബോളും ഉള്‍ക്കൊള്ളുന്നു.

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് മാത്രമായി എഎഫ്‌സി യുടെ ഔദ്യോഗിക ഗ്ലോബല്‍ സപ്പോര്‍ട്ടറായ കെല്‍മയാണ് വോര്‍ടെക്‌സ് എസി 23 രൂപകല്‍പന ചെയ്തത്. മികച്ച പ്രകടനം, ഗുണമേന്മ, ഈട്, സന്നദ്ധത എന്നിവയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പന്ത് വിപുലമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!