Breaking NewsUncategorized

2023 സെപ്റ്റംബറില്‍ ഖത്തറില്‍ 40 ലക്ഷം വിമാനയാത്രക്കാര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: 2023 സെപ്റ്റംബറില്‍ ഖത്തറില്‍ 40 ലക്ഷം വിമാനയാത്രക്കാരെത്തിയതായി റിപ്പോര്‍ട്ട്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ) അടുത്തിടെ പുറത്തിറക്കിയ എയര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2023 സെപ്റ്റംബറില്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 2022 ലെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 3.173 ദശലക്ഷത്തെ അപേക്ഷിച്ച് 26.2 ശതമാനം വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നത്.

വ്യോമയാന വ്യവസായത്തില്‍ രാജ്യം ഗണ്യമായ കുതിപ്പിന് സാക്ഷ്യം വഹിക്കുന്നു. 2023 സെപ്റ്റംബറില്‍ മൊത്തം 21,778 ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,660 ആയിരുന്നുവെന്ന് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്‌സ് സൂചിപ്പിക്കുന്നു.

വിമാനയാത്രയിലും യാത്രക്കാരുടെ എണ്ണത്തിലുമുള്ള ഗണ്യമായ വര്‍ധന ഈ മേഖലയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള നല്ല സൂചനകളാണ് പ്രകടമാക്കുന്നത്.

Related Articles

Back to top button
error: Content is protected !!