Breaking NewsUncategorized
ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ സംഘടിപ്പിച്ച പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നൂറ്റി ഇരുപതിലധികം പേര്‍ പ്രയോജനപ്പെടുത്തി
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ സംഘടിപ്പിച്ച പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നൂറ്റി ഇരുപതിലധികം പേര്‍ പ്രയോജനപ്പെടുത്തി.
പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമൊരുക്കിയ ക്യാമ്പ് ഇന്‍ഡസ്ട്രിയര്‍ ഏരിയയിലും, ഏഷ്യന്‍ ടൗണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ചത്.
ഖത്തറിലുടനീളം ഇത്തരം പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് തുടരുമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി