Uncategorized

പ്രമേയ വിചാരം സംഘടിപ്പിച്ചു

ദോഹ: ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ദോഹ സോണ്‍ ത്രൈവ് അപ് – പ്രമേയ വിചാരം സംഘടിപ്പിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ മുപ്പതാം വാര്‍ഷികാഘോഷം ത്രൈവിംഗ് തേര്‍ട്ടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സാഹിത്യ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ജൈവവൈവിധ്യ ശോഷണം സംഭവിക്കാതെ പ്രകൃതി വിഭവങ്ങളെ പുതിയ തലമുറക്ക് കൂടി കൈമാറണമെന്നും വിഭവങ്ങള്‍ കൃത്യതയോടെ കൈകര്യം ചെയ്ത് നീതിയിലധിഷ്ഠിതമായി വിനിമയം നടത്തണമെന്നും സംഗമം വിലയിരുത്തി.

ദോഹ സോണ്‍ ചെയര്‍മാന്‍ സ്വാദിഖ് ഹുമൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ആര്‍ എസ് സി നാഷനല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം റമീസ് തളിക്കുളം കീനോട്ട് അവതരിപ്പിച്ചു.

എം ടി നിലമ്പൂര്‍, സംസ്‌കൃതി പ്രതിനിധി ഷംസീര്‍ അരിക്കുളം, റഫീഖ് പാലോളി (ഇന്‍കാസ്), നസീര്‍ കൈതക്കാട് (കെ എം സി സി), സുഹൈല്‍ കുറ്റ്യാടി (ഐ സി എഫ്), ഷഫീഖ് കണ്ണപുരം (ആര്‍ എസ് സി ഗ്ലോബല്‍), ഷക്കീര്‍ അലി ബുഖാരി എന്നിവര്‍ ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ചു.
ദോഹ സോണ്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി കഫീല്‍ പുത്തന്‍പള്ളി ചര്‍ച്ചയുടെ സംഗ്രഹം നിര്‍വഹിച്ചു. സോണ്‍ കലാലയം സെക്രട്ടറി ജലീല്‍ ബുഖാരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഹബീബുല്ലാഹ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!