Breaking NewsUncategorized

ഖത്തറില്‍ 100 ശതമാനം വിദേശി ഉടമസ്ഥാവകാശം സാധ്യം : മുഹമ്മദ് നൈസാം


അമാനുല്ല വടക്കാങ്ങര

ദോഹ. ബിസിനസ് , നിക്ഷേപ സാധ്യതകളും അവസരങ്ങളുമുള്ള ഖത്തറില്‍ ഇപ്പോള്‍ 100 ശതമാനം വിദേശി ഉടമസ്ഥാവകാശം സാധ്യമാണെന്നും നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാമെന്നും പ്രൊഫഷണല്‍ സര്‍വീസസ് ജനറള്‍ മാനേജര്‍ മുഹമ്മദ് നൈസാം അഭിപ്രായപ്പെട്ടു. ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ഖത്തര്‍ ഫ്രീ സോണ്‍ എന്നിവ കൂടാതെ മെയിന്‍ ലാന്‍ഡില്‍ ആയിരത്തി അഞ്ഞൂറിലധികം ബിസിനസുകളില്‍ നൂറ് ശതമാനം ഉടമസ്ഥത അനുവദിക്കുന്നുണ്ട്.
ക്രെഡിറ്റ് ബ്യൂറോ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് , ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് , ഐഡി കാര്‍ഡ് കോപ്പി എന്നിവയാണ് ഇതിന് വേണ്ട പ്രധാന രേഖകള്‍. നിലവിലുള്ള സ്ഥാപനം നൂറ് ശതമാനം ഉടമസ്ഥയിലേക്ക് മാറുമ്പോള്‍ സ്‌പോണ്‍സറുടേയും മറ്റു പങ്കാളികളുണ്ടെങ്കില്‍ അവരുടേയും നോ ഒബ് ജ ക് ഷന്‍ സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. രേഖകള്‍ കൃത്യമാണെങ്കില്‍ 25 വര്‍ക്കിംഗ് ദിനങ്ങളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പല കമ്പനികളും ഇതിനകം തന്നെ 100 ശതമാനം വിദേശി ഉടമസ്ഥാവകാശത്തിലേക്ക് മാറി കഴിഞ്ഞു. സേവനം ആവശ്യമുള്ളവര്‍ക്ക് 30913211 എന്ന നമ്പറില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പുമായി ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!