Breaking NewsUncategorized
മെട്രാഷ് 2 ആപ്പിലൂടെ ഇനി മുതല്‍ കമ്മ്യൂണിറ്റി പോലീസിംഗ് സേവനങ്ങളും
ദോഹ. മെട്രാഷ് 2 ആപ്പിലൂടെ ഇനി മുതല്‍ കമ്മ്യൂണിറ്റി പോലീസിംഗ് സേവനങ്ങളും ലഭ്യമാകും. ‘ഞങ്ങളുമായി ആശയവിനിമയം നടത്തുക എന്ന ‘ വിന്‍ഡോയിലൂടെയാണ് കമ്മ്യൂണിറ്റി പോലീസിംഗ് സേവനങ്ങള്‍ നല്‍കുക. കുടുംബ തര്‍ക്കങ്ങള്‍, പെരുമാറ്റ ആശങ്കകള്‍, സൗഹാര്‍ദ്ദപരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍, , സാമൂഹിക പിന്തുണ, പെരുമാറ്റ കൂടിയാലോചനകള്‍ എന്നിവ പോലുള്ള പ്രശ്നങ്ങള്‍ക്ക് മെട്രാഷ് 2 ആപ്പ് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.