ഹജ്ജ് തീര്‍ത്ഥാടനം; കോഴിക്കോട് നിന്നുള്ള അമിത ചാര്‍ജജ് പിന്‍വലിക്കണം: ഗപാഖ്
ദോഹ. കോഴിക്കോട് വിമാത്താവളം വഴി ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്ന് കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവരെക്കാള്‍ ഇരട്ടിയോളം ചാര്‍ജ്ജ് ഈടാക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം ഏറെ പ്രതിക്ഷേധാര്‍ഹവും കോഴിക്കോട് വിമാനത്താവള പുരോഗതിക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നുംപ്രസ്തുത നീക്കത്തില്‍ നിന്നും എയര്‍ ഇന്ത്യ പിന്മാറണമെന്നും ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമായാന മന്ത്രി, എയര്‍ ഇന്ത്യ മാനേജ്‌മെന്റ് എന്നിവര്‍ക്ക് കത്തയക്കുകയും സംസ്ഥാന ഹജ്ജ് കാര്യമന്ത്രി വി. അബ്ദുല്‍ റഹ്‌മാന്‍ മലപ്പുറം എം പി. അബ്ദുസ്സമദ് സമദാനി എന്നിവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അമീന്‍ കൊടിയത്തൂര്‍, സുബൈര്‍ ചെറുമോത്ത്,ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, കരീം ഹാജി മേമുണ്ടെ, കോയ കൊണ്ടോട്ടി, ഗഫൂര്‍ കോഴിക്കോട്, അന്‍വര്‍സാദത്ത് ടി.എം.സി, മശ്ഹൂദ് തിരുത്തിയാട്, ശാഫി മൂഴിക്കല്‍, മുസ്തഫ എലത്തൂര്‍, അന്‍വര്‍ ബാബു വടകര എന്നിവര്‍ പങ്കെടുത്തു.