
എ എഫ് സി ഏഷ്യന്‍ കപ്പ് ദിനങ്ങളില്‍ ഒരു കോടിയിലധികമാളുകള്‍ പൊതുഗതാഗതം പ്രയോജനപ്പെടുത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ദിനങ്ങളില്‍ ഒരു കോടിയിലധികമാളുകള്‍ പൊതുഗതാഗതം പ്രയോജനപ്പെടുത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. മൊത്തം 10,083,130 യാത്രക്കാരാണ് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത്. ദോഹ മെട്രോയും ലുസൈല്‍ ട്രാമും 6,457,588 യാത്രക്കാര്‍ പ്രയോജനപ്പെടുത്തി. ടൂര്‍ണമെന്റില്‍ 3,389,040 യാത്രക്കാര്‍ പൊതു ബസുകളും ഏഷ്യന്‍ കപ്പ് 2023 ട്രാമുകള്‍ക്കായി ഏര്‍പ്പെടുത്തിയ ബസുകളും ഉപയോഗിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.