പ്രവാസി വിദ്യാര്‍ഥികള്‍ക്കാശ്വാസം, ദോഹയടക്കം 14 കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷയെഴുതാം
ദോഹ. പ്രവാസി വിദ്യാര്‍ഥികള്‍ക്കാശ്വാസം, ദോഹയടക്കം 14 കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷയെഴുതാമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി . ഫെബ്രുവരി 9 ന് നീറ്റ് അപേക്ഷ ആരംഭിച്ചപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നത്. ഇന്നലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ 8 കേന്ദ്രങ്ങള്‍ ഉല്‍പ്പടെ മൊത്തം 14 പരീക്ഷ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ച് ടെസ്റ്റിംഗ് ഏജന്‍സി രംഗത്ത് വന്നത്.
വിദേശ രാജ്യങ്ങളിലെ ഈ 14 നഗരങ്ങള്‍ക്ക് പുറമെ, ഇന്ത്യയിലെ 554 നഗരങ്ങളിലും നീറ്റ് 2024 നടത്തും. അതിനാല്‍ ഈ വര്‍ഷം നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ 568 ആയിരിക്കും.
ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷ തിരുത്തല്‍ വിന്‍ഡോയിലൂടെ കേന്ദ്രം മാറ്റാം . അപേക്ഷാ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9, 2024 ആണ്. 2024 മെയ് 5, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 2 മണി മുതല്‍ 5.20 വരെയായിരിക്കും പരീക്ഷ നടത്തുക.