
കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന്റെ ജഴ്‌സി പ്രകാശനം ചെയ്തു
ദോഹ.ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് സംഘടിപ്പിക്കുന്ന
ഓട്ടോ ഫാസ്റ്റ് ട്രാക്ക് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. സ്‌പോര്‍ട്‌സ് മീറ്റ് പ്രായോജകരായ റീഗേറ്റ് ബില്‍ഡേര്‍സ്സ് ഖത്തര്‍ ജനറല്‍ മാനേജര്‍ ഹഷ്‌കര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ , സ്‌പോര്‍ട്‌സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, കണ്‍വീനര്‍ അസീം എം.ടി കോഡിനേറ്റര്‍ മാരായ ഷറഫുദീന്‍ സി, താസീന്‍ അമീന്‍, ഷരീഫ് ചിറക്കല്‍, റഹ്‌മത്തുല്ല കൊണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ മുതല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദോഹ സയന്‍സ് ആന്റ് ടെക്‌നോളജി ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുക
100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ കേരളത്തിലെ
ജില്ലാ തല ടീമുകള്‍ ഏറ്റുമുട്ടും.
മീറ്റിന്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം ജില്ലകളുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ടീം പരേഡും അരങ്ങേറും