Local News
ഗ്രീന്‍ ലെയ്സ് വിംഗ് വിഷരഹിതവും പരിസ്ഥിതി സൗഹൃദവും
ദോഹ: ഖത്തറില്‍ കാണപ്പെടുന്ന ഒരു തരം പ്രാണിയായ ‘ഗ്രീന്‍ ലെയ്സ് വിംഗ്’ വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്.
‘ഗ്രീന്‍ ലെയ്സ് വിംഗ്’ പ്രാണികള്‍ (ക്രിസോപ്പ പല്ലെന്സ്) ഒരു വിഷരഹിത പ്രാണിയാണെന്നും ഇത് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ്. ഈ പ്രാണി രോഗങ്ങള്‍ പകര്ത്തില്ലെന്നും, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു അപകടവും ഉണ്ടാക്കില്ലെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.