
കെ.സി.അബ്ദുര്‍റഹ് മാന്റെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക്
ദോഹ. ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായ ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് കെ.സി.അബ്ദുര്‍റഹ് മാന്റെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.
അഞ്ചുപതിറ്റാണ്ടോളം നീണ്ട സംഭവ ബഹുലമായ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് ഇന്നലെ രാവിലെയാണ് കെ.സി.അബ്ദുര്‍റഹ് മാന്‍ വിടപറഞ്ഞത്. ഇന്നലെ അസര്‍ നമസ്കാരാനന്തരം മിസൈമീര്‍ ഖബര്സ്ഥാന് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.
പ്രവാസി വെല്‍ഫയര്‍ റീപാട്രിയേഷന്റെ ടീമിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് വൈകുന്നേം 7.30 നുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.