
Breaking News
40 മെട്രിക് ടണ്‍ ഓക്സിജനുമായി 2 ക്രയോജനിക് ടാങ്കറുകള്‍ ഇന്ത്യയിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 40 മെട്രിക് ടണ്‍ ഓക്സിജനുമായി 2 ക്രയോജനിക് ടാങ്കറുകള്‍ ഇന്ത്യയിലേക്ക് . ഫ്രാന്‍സ് നല്കിയ 40 മെട്രിക് ടണ്‍ ശേഷിയുള്ള 2 ക്രയോജനിക് ടാങ്കറുകളില്‍ ദോഹയില്‍ നിന്നും ഓക്സിജന്‍ നിറച്ച് ഇന്ത്യന്‍ നാവിക സേനയുടെ ഐ.ന്‍െ. എസ്. ത്രികാന്ഡില് നാളെ ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യക്കുള്ള വൈദ്യ സഹായവുമായി ഖത്തറില്‍ നിന്നും പുറപ്പെടുന്ന രണ്ടാമത്തെ കപ്പലാണിത്. ഖത്തര്‍ എയര്‍വേയ്സിന്റെ മൂന്ന് ചരക്ക് വിമാനങ്ങളും കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു.