ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ വലത് ട്രാക്കിലേക്ക് മാറിയതായി റിപ്പോര്‍ട്ട്
ദോഹ: ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ വേഗത കുറഞ്ഞ വലത് ട്രാക്ക് ഉപയോഗിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ബോധവല്‍ക്കരണം ഫലം കണ്ടു തുടങ്ങി. മിക്ക ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാരും അതിവേഗ പാതയില്‍ നിന്നും മാറി വലത് ട്രാക്കിലേക്ക് മാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡെലിവറി മോട്ടോര്‍സൈക്കിളുകളുടെ ഒരു നിര അതിവേഗ പാതയിലൂടെ സഞ്ചരിക്കുകയോ ട്രാഫിക് സിഗ്‌നലുകളുടെ മുന്‍ നിരയില്‍ തിങ്ങിനിറയുകയോ ചെയ്യുന്നത് ഇനി അധികം കാണാന്‍ സാധ്യതയില്ലെന്നാണ് കരുതേണ്ടത്.
മൊത്തത്തിലുള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും നിയുക്ത പാത ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉപദേശം ഊന്നിപ്പറഞ്ഞു.
”ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 49 മോട്ടോര്‍ സൈക്കിള്‍ ഡെലിവറി ഡ്രൈവര്‍മാരെ റോഡിന്റെ വലത് പാത ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു,” ലംഘനങ്ങള്‍ ഒഴിവാക്കാന്‍ ഈ നിയന്ത്രണം പാലിക്കുന്നത് നിര്‍ണായകമാണെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു.