
മതേതരത്വത്തിന്റെ ശ്വാസം നിലനിര്‍ത്താന്‍ ഇന്ത്യ ജയിക്കട്ടെ: ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി
ദോഹ. ആസന്നമായ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാകമ്മിറ്റി അവസാന വട്ട പ്രചരണം നടത്തി. തങ്ങളുടെ സുഹൃത്തുക്കളെയും കുടുബംഗങ്ങളെയും ജനാധിപത്യ ഇന്ത്യയുടെ തെരെഞ്ഞെടുപ്പിന്റെ ഭാഗമാക്കാനും യുഡിഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനും നേരിലും ഫോണ്‍ വിളിച്ചും മെസ്സേജുകള്‍ അയച്ചും അഭ്യര്‍ത്ഥിച്ചു. ഈ തെരഞ്ഞെടുപ്പ് മതേതര ഇന്ത്യയുടെ ശ്വാസം നിലനിര്‍ത്താനുള്ള യുദ്ധമാണെന്ന് ഉപാധ്യക്ഷന്‍ ചാന്ദിഷ് പൊന്നാനി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ, സലീം ഇടശ്ശേരി,ജാഫര്‍ കമ്പാല, അനീസ് വളപുരം, ഇര്‍ഫാന്‍ പകര, വസീം പൊന്നാനി, ഷറഫു ദോഹ, റജീഷ് ബാബു, സൈദ് തെന്നല , ആഷിഖ് അയിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.