ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പുസ്തക സദസ്സ് സംഘടിപ്പിച്ചു
ദോഹ. ഖത്തറിലെ മലയാളി ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പുസ്തക സദസ്സ് സംഘടിപ്പിച്ചു.
ഓതേഴ്‌സ് ഫോറം പ്രതിമാസം നടത്തി വരാറുള്ള പുസ്തക ചര്‍ച്ചയില്‍ ഇത്തവണ തിരഞ്ഞെടുന്നത് എം ടി വാസുദേവന്‍ നായര്‍ എഴുതിയ മഞ്ഞ്, ടി ഡി രാമകൃഷ്ണന്‍ എഴുതിയ പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകള്‍ ആയിരുന്നു.
പ്രകൃതി രമണീയമായ നൈനിറ്റാള്‍ പാശ്ചാത്തലത്തില്‍ 31 കാരിയായ വിമലയുടെയും തോണിക്കാരന്‍ ബുദ്ധുവിന്റെയും കാത്തിരുപ്പിന്റെയും അവരുടെ മനസിക വിഹാരങ്ങളിലൂടെയും നൊമ്പരങ്ങളിലൂടെയും സഞ്ചരിച്ച് അഷറഫ് മടിയാരി മഞ്ഞ് അവിസ്മരണിയ മാക്കിയപ്പോള്‍ നസീര്‍ പാനൂര്‍ പച്ച മഞ്ഞ ചുവപ്പിന്റെ നിഗൂഡതയിലേക്ക് ആഴ്ന്നിറങ്ങി. ഇന്ത്യയുടെ ജീവനാഡിയായ റയില്‍വേയുടെ നാം കാണാത്ത ഉള്ളറകളിലെ സംഭവ ബഹുലമായ കഥയും ചരിത്രവുമെല്ലാം ഇഴ ചേര്‍ത്തൊരുക്കിയ ഒരു യാത്രയാണ് പച്ച മഞ്ഞ ചുവപ്പ്.തുടര്‍ന്ന് സദസ്യരുടെ സംശയങ്ങള്‍ക്ക് രണ്ടു പേരും മറുപടി പറഞ്ഞു.
സഞ്ചാര കൃതികളുടെ കര്‍ത്താവും എഴുത്തുകാരനുമായ യൂനുസ് പി ടി മോഡറേറ്ററായ പരിപാടിയില്‍ ഫോറം പ്രസിഡണ്ട് ഡോ.. സാബു കെ സി അധ്യക്ഷത വഹിച്ചു. ഷംല ജഅഫര്‍ ആമുഖ ഭാഷണവും ശ്രീകല ഗോപി നാഥ് നന്ദിയും പറഞ്ഞു. ഫൈസല്‍ അബൂബക്കര്‍ കവിത ആലപിച്ചു.