Local News

ഒ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

ദോഹ: ഒഐസിസി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് പൊന്നാനി ലോകസഭ മണ്ഡല തിരഞ്ഞെടുപ്പ് വിജയം ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വെച്ച് ആഘോഷിച്ചു. ഇന്ത്യയുടെ കാവലാകാന്‍ ജനങ്ങള്‍ സമ്മാനിച്ച ഈ വിജയം നമ്മുടെ ജനാധിപത്യ മതേതര സംസ്‌കാരത്തിന്റെ തിരിച്ചു വരവാണെന്ന് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി രാകേഷ് മഠത്തില്‍ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഷ്റഫ് പി എ. നാസര്‍ അധ്യക്ഷത വഹിച്ചു. നാടിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് കോണ്‍ഗ്രസ് അനുവാര്യമാണെന്നുള്ള സൂചനമാത്രാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും വരുന്ന നാളുകള്‍ കോണ്‍ഗ്രസിന്റെ മാത്രമാകുമെന്ന വലിയൊരു കുതിപ്പിലേക്കാണ് തിരഞ്ഞെടുപ്പ് വിജയം വിരല്‍ ചുണ്ടുന്നതെന്നും ജില്ലാ പ്രസിഡന്റ് സൂചിപ്പിച്ചു.

വര്‍ഗീയ ഫാസിസ്റ്റു കക്ഷികള്‍ക്കെതിരെ വലിയൊരു മുന്നേറ്റമാണ് ഇന്ത്യ മുന്നണി എന്നത് ജനങ്ങള്‍ തെളിയിച്ചു എന്നും ഈ മുന്നേറ്റം ഇന്ത്യന്‍ പൗരന് പേടിക്കാതെ ജീവിക്കാനുള്ള ഒരു സാഹചര്യം സൃഷ്ടിച്ചു എന്നും സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറഞ്ഞു. ഈ വിജയമധുരം ഇന്ത്യന്‍ പൗരന്റെ അവകാശ സംരക്ഷണമാണ് എന്ന് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഗസ്റ്റിന്‍ ജോര്‍ജ് അഭിപ്രായപെട്ടു.

വിജയഘോഷം കേക്ക് മുറിച്ചു പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആഘോഷിക്കുകയും ഈ വിജയത്തോടെനുബന്ധിച്ചു മല്‍ഹാ റൂഹി എന്ന നാലുമാസം പ്രായമുള്ള പിഞ്ചോമനയുടെ 20 കോടിയോളം ചിലവ് വരുന്ന ജീവന്‍ രക്ഷ പ്രവര്‍ത്തനത്തില്‍ ബിരിയാണി ചലഞ്ചിലൂടെ സെന്‍ട്രല്‍ കമ്മിറ്റിയുമായി സഹകരിച്ചു കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

പാലക്കാട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആക്ടിങ് പ്രസിഡന്റ്ഷാജി എ.വി, വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ പാലക്കാട് നിവാസികളെയും പങ്കെടുപ്പിച്ചു വിപുലമായ പരിപാടി ഈദിനു ശേഷം നടത്താന്‍ തീരുമാനമായി. പാലക്കാട് ജില്ലയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും തണലായി പാലക്കാട് ജില്ലാ പ്രവാസി ഹെല്‍പ് ഡെസ്‌ക് സംവിധാനം അഭിലാഷ് ചളവറ, ഉണ്ണിയേന്‍കുട്ടി, ഹൃഷിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉടന്‍ രൂപീകരിക്കുമെന്നും യോഗത്തില്‍ ധാരണയായി. ജില്ലാ കമ്മറ്റി അംഗങ്ങളായ വിനോദ് , ഷാജി, അഭിലാഷ് ചളവറ , ഉണ്ണിയേന്‍കുട്ടി, ഹൃഷിലാല്‍, തുടങ്ങിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!