Breaking News
ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ അവധി മൂന്ന് ദിവസം
ദോഹ: ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ അവധി മൂന്ന് ദിവസം ആയിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.
ക്യുസിബിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 2024 ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 2024 ജൂണ്‍ 18 ചൊവ്വ വരെ അവധി ആയിരിക്കും.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2024 ജൂണ്‍ 19 ബുധനാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അത് കൂട്ടിച്ചേര്‍ത്തു.