Uncategorized

കരിയര്‍ കൗണ്‍സിലിംഗ് സംഘടിപ്പിച്ചു

ദോഹ. പ്രവാസി വെല്‍ഫയര്‍ കോട്ടയം ജില്ലാ ഘടകം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. സി.ജി റിസോര്‍സ് പേര്‍സണും എഴുത്തുകാരനുമായ ഫിറോസ് പി.ടി കൌണ്‍സിലിംഗിന് നേതൃത്വം നല്‍കി. വിവിധ കോഴ്‌സുകളെ പറ്റിയും യൂണിവേഴ്‌സിറ്റികളെയും കുറിച്ചുള്ള അവബോധം പകര്‍ന്നു നല്‍കി. പരിപാടിയില്‍ 9 മുതല് 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സഹീര്‍ അബ്ദുല്‍ ഖരീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, നജീം ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അനീഷ്, അഹ്‌മദ് ഷാ, അബ്ദുല്‍ ഖരീം ലബ്ബ, ഫഹദ്, നിയാസ്, സൈഫുദ്ദീന്‍, സജ്‌ന നജീം, ഷെജീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!