കെയര്‍ ദോഹ ശില്‍പ്പശാല സംഘടിപ്പിക്കുന്നു
ദോഹ: യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്റ് വിഭാഗമായ കെയര്‍ ദോഹ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ബയോഡാറ്റ തയ്യാറാക്കുന്നത്തിനുള്ള ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
ജൂലൈ 12 വെള്ളി വൈകുന്നേരം 3:30 ന് ഓള്‍ഡ് എയര്‍ പോര്‍ട്ട് റോഡിലുള്ള യൂത്ത് ഫോറം ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത കരിയര്‍ ഗൈഡ് സക്കീര്‍ ഹുസൈന്‍ കെ സെഷന് നേതൃത്വം നല്‍കും.
മികവുറ്റ റെസ്യൂമികള്‍ തയാറാക്കാനും തൊഴില്‍ അന്വേഷണം എളുപ്പമാക്കുവാനും അൃശേളശരശമഹ ശിലേഹഹശഴലിരല ടൂളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും, ജോലി സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഘശിസലറകി ുൃീളശഹല ല്‍ വരുത്തേണ്ട മാറ്റങ്ങളും, തുടങ്ങി കരിയറില്‍ വളര്‍ച്ചയും എളുപ്പവും സാധ്യവുമാക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന വിവിധ മേഖലകള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.
ഖത്തറില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിവിധ കോഴ്‌സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുക, സ്ത്രീകള്‍ പ്രത്യേകമായി കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍, ശില്പശാലകള്‍ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയര്‍ ദോഹ സംഘടിപ്പിച്ച് വരുന്നത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ https://forms.gle/KVd9kzRbKjPpSFWSA എന്ന ലിങ്കില്‍ റെജിസ്റ്റര്‍ ചെയ്യുക.