Breaking News

പൊതുജനാരോഗ്യ മന്ത്രാലയം പ്രാദേശിക വിപണികളുടെ നിരീക്ഷണം വര്‍ധിപ്പിച്ചു

ദോഹ: ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി വ്യാപാരം നടത്തുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം പ്രാദേശിക വിപണികളുടെ നിരീക്ഷണം വര്‍ധിപ്പിച്ചു.

2024 ന്റെ ആദ്യ പകുതിയില്‍, ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെ 60,520 ഷിപ്പ്മെന്റുകളാണ് അവയുടെ സുരക്ഷയും പ്രസക്തമായ സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്നറിയാന്‍ മന്ത്രാലയം പരിശോധിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച് ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ ആകെ അളവ് 1,168,695,000 കിലോഗ്രാം ആയിരുന്നു. അതേസമയം, വ്വസ്ഥകള്‍ പാലിക്കാത്ത 985,676 കിലോഗ്രാം ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുകയും 211 കണ്‍സെയിന്‍മെന്റുകള്‍ തിരിച്ചയക്കുകയും ചെയ്തു.

ഡിപ്പാര്‍ട്ട്മെന്റ് 2024 ന്റെ ആദ്യ പകുതിയില്‍ 155 കയറ്റുമതി, പുനര്‍ കയറ്റുമതി സര്‍ട്ടിഫിക്കറ്റുകള്‍, 104 ഭക്ഷ്യ നശീകരണ സര്‍ട്ടിഫിക്കറ്റുകള്‍, 48 ഫുഡ് റീ-ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു. ഇക്കാലയളവില്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കാന്‍ 625 അപേക്ഷകളും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പുനഃപരിശോധിക്കാന്‍ 102 അപേക്ഷകളും ലഭിച്ചു. ഉല്‍പ്പന്നങ്ങളുടെ അന്തിമ ക്ലിയറന്‍സിനായി 3,119 അഭ്യര്‍ത്ഥനകള്‍ മന്ത്രാലയം പ്രോസസ്സ് ചെയ്യുകയും പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കായുള്ള പ്രവര്‍ത്തന വിവരങ്ങളുടെ രജിസ്‌ട്രേഷനില്‍ 147 അവലോകനങ്ങളും തുടര്‍നടപടികളും നടത്തുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!