Breaking News
രണ്ടാമത് ഖത്തര്‍ ടൂറിസം അവാര്‍ഡിന്റെ ‘ടൂറിസം ഇന്‍ഫ്‌ലുവന്‍സര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് വോട്ടുചെയ്യാന്‍ പൊതുജനങ്ങള്‍ക്കവസരം
ദോഹ. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രണ്ടാമത് ഖത്തര്‍ ടൂറിസം അവാര്‍ഡിന്റെ ‘ടൂറിസം ഇന്‍ഫ്‌ലുവന്‍സര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് വോട്ടുചെയ്യാന്‍ പൊതുജനങ്ങള്‍ക്കവസരം. ഖത്തര്‍ ടൂറിസത്തിന്റെ പേജ് സന്ദര്‍ശിച്ചാണ് വോട്ട് ചെയ്യേണ്ടത്.
ഈ വര്‍ഷം ആദ്യമായാണ് ഡിജിറ്റല്‍ ഫുട്പ്രിന്റ് വിഭാഗത്തിന്റെ ഭാഗമായി ‘ടൂറിസം ഇന്‍ഫ്‌ലുവന്‍സര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2024 സെപ്റ്റംബര്‍ 9-ന് വോട്ടെടുപ്പ് അവസാനിക്കും.
ഈ വര്‍ഷം, ഖത്തര്‍ ടൂറിസം അവാര്‍ഡുകളില്‍ സേവന മികവ്, ഗ്യാസ്‌ട്രോണമിക് അനുഭവങ്ങള്‍, ഐക്കണിക് ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും, ലോകോത്തര പരിപാടികള്‍, ഡിജിറ്റല്‍ ഫുട്പ്രിന്റ്, സ്മാര്‍ട്ടും സുസ്ഥിരവുമായ ടൂറിസം, കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് തുടങ്ങി ഏഴ് വിഭാഗങ്ങളാണുള്ളത്.