ഖുർആൻ പരീക്ഷ വിജയികളെ ആദരിച്ചു
ദോഹ : ഖുർആൻ സ്റ്റഡി സെന്റർ റയ്യാൻ സോണിന്റെ കീഴിൽ എല്ലാ ദിവസവും നടന്നു വരുന്ന വാട്ട്സ് ആപ്പ് ഖുർആൻ പഠന ക്ലാസിന്റെ ഭാഗമായി നടന്ന സൂറഃ അതൗബ പരീക്ഷയിൽ ഖത്തറിൽ നിന്ന് മുഴുവൻ മാർക്കും നേടി ഒന്നാം സമ്മാനം നേടിയ ഡോക്ടർ നസീറ അബൂബക്കറിനെ പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു. സമ്മാനദാനം കോഴ്‌സ് ഡയറക്ടർ സുഹൈൽ ശാന്തപുരം, കോഡിനേറ്റർമാരായ നാസർ എം, ഇസ്മായിൽ മുനാഫർ, അബ്ദുൽ ജലീൽ എം. എം. എന്നിവരുടെ സാനിധ്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കീഴിശ്ശേരി നിർവഹിച്ചു.
വളരെ കുറഞ്ഞ സമയം ദിവസവും ബ്രോഡ്കാസ്‌റ്റ് ചെയ്യപ്പെടുന്ന ക്ലാസുകളിൽ വിവിധ നാടുകളിൽ നിന്നായി ആയിരങ്ങളാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്, പരീക്ഷയിൽ ഖത്തറിന് പുറത്ത് മുഴുവൻ മാർക്ക് നേടി വിജയികളായ അബ്ദുൽ സലാം അല്ലൂർ (യു.എ.ഇ), സഫിയ എം അലി (മലപ്പുറം), സീനത്ത് ബീവി (കൊല്ലം) എന്നിവരെയും വിവിധ വേദികളിൽ വെച്ച് ആദരിച്ചതായി ഭാരവാഹികൾ അറിയിച്ചു.