Breaking News
ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ നിക്ഷേപം നിര്‍മാണ മേഖലക്ക് അനുഗുണമാകുവാന്‍ സാധ്യത
ദോഹ: ഖത്തറില്‍ പുനരുപയോഗ ഊര്‍ജം, വ്യാവസായിക, എണ്ണ-വാതകം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലുടനീളം നടക്കുന്ന നിക്ഷേപങ്ങളും വന്‍ പദ്ധതികളും നിര്‍മാണ മേഖലയുടെ വളര്‍ച്ചക്ക് കാരണമാകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ഗ്ലോബല്‍ ഡാറ്റയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് 2028 വരെയുള്ള വര്‍ഷങ്ങളില്‍ ഖത്തറിലെ നിര്‍മാണ മേഖലയിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4 ശതമാനത്തിലധികം ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു.