Uncategorized
ഐസിസി, ഐസിബിഎഫ്, ഐഎസ് സി തെരഞ്ഞെടുപ്പ് ജനുവരി 31 ന്
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിസി, ഐസിബിഎഫ്, ഐഎസ് സി തെരഞ്ഞെടുപ്പ് ജനുവരി 31 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നടക്കും. ഓണ്‍ലൈനായാണ് തെരഞ്ഞെടുപ്പ് നടക്കുക.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി 17 വൈകുന്നേരം 5 മണി ആണ്. ജനുവരി 18 വൈകുന്നേരം 5 മണിക്ക് സാധുവായ നാമനിര്‍ദേശ പത്രികയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ജനുവരി 23 വൈകുന്നേരം 5 മണിവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസരം. ജനുവരി 24 വൈകുന്നേരം 5 മണിക്ക് മല്‍സരത്തിനുള്ള ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ജനുവരി 31 6 മണിക്ക് ശേഷം ഫലം പ്രഖ്യാപിക്കും.