Breaking News
ശ്രദ്ധേയമായ നാഴികക്കല്ലുകളോടെ ഖത്തര്‍ ടൂറിസം
ദോഹ. ശ്രദ്ധേയമായ നാഴികക്കല്ലുകളോടെ ഖത്തര്‍ ടൂറിസം രംഗത്ത്.
2023-ലെ 4,046,281 സന്ദര്‍ശകരില്‍ നിന്ന് 25 ശതമാനം വര്‍ധനവ് പ്രതിഫലിപ്പിച്ചുകൊണ്ട് 5,076,640 സന്ദര്‍ശകരുമായാണ് 2024 അവസാനിച്ചത്. ഡിസംബറില്‍ മാത്രം 594,079 സന്ദര്‍ശകരാണ് ദോഹയിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 14.6 ശതമാനം വര്‍ധനയാണിത്.
ഖത്തറിന്റെ ഹോസ്പിറ്റാലിറ്റി മേഖല ആദ്യമായി 10 മില്യണ്‍ റൂം നൈറ്റ്സ് മറികടന്ന് പുതിയ റെക്കോര്‍ഡ് നേടി.