ദാറുല്‍ഹുദാ റൂബി ജൂബിലി; ‘ഇന്തോ-അറബ് റിലേഷന്‍സ്’ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് തുടക്കമായി
തേഞ്ഞിപ്പലം: ദാറുല്‍ഹുദാ ഇസ് ലാമിക് യൂണിവേര്‍സിറ്റി നാല്‍പതാം വാര്‍ഷിക റൂബി ജൂബിലിയോട് അനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് യൂനിവേഴ്‌സിറ്റീസ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഇന്തോ-അറബ് റിലേഷന്‍സ്’ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇ.എം.എസ് സെമിനാര്‍ ഹാളില്‍ തുടക്കമായി.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക ബന്ധങ്ങളും വിനിമയങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ഫറന്‍സ് ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രൊഫ.ടി.എ അബ്ദുല്‍ മജീദ് അധ്യക്ഷനായി. അലീഗഢ് സര്‍വകലാശാല മലപ്പുറം ഡയറക്ടര്‍ ഡോ. ഫൈസല്‍ കെ.പി മാരിയാട് ആമുഖ പ്രഭാഷണം നടത്തി. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയായി.
ഡോ. അബ്ദുറഹ്‌മാന്‍ അരീഫ് അല്‍ മലാഹിമി ജോര്‍ദാന്‍, ഡോ. സ്വാലിഹ് ബിന്‍ യൂസുഫ് അല്‍ ജൗദര്‍ ബഹ്‌റൈന്‍, പ്രൊഫ. ഡോ. രിയാദ് ബാസു ലബനാന്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവര്‍ വിഷയാവതരണം നടത്തി.
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വാസുമതി.ടി, സ്‌കൂള്‍ ഓഫ് ലാഗ്വേജ് ഡീന്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടി, പ്രൊഫ. ഡോ. എന്‍.എ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.