Local News
മാപ്പിളപ്പാട്ട് രചന ശില്‍പശാല സംഘടിപ്പിച്ചു
![](https://internationalmalayaly.com/wp-content/uploads/2025/02/mappila-1120x747.jpg)
ദോഹ: മാപ്പിളപ്പാട്ടിനെ കുറിച്ചറിയാനും, അതിന്റെ ഭാഷാ-സാഹിത്യത്തെ ആഴത്തില്‍ പഠിക്കാനും, രചനാ സൂത്രങ്ങള്‍ പരിചയപ്പെടാനും യൂത്ത് ഫോറം ഖത്തര്‍ ‘ഇശല്‍ ഹഖാന’ എന്ന തലക്കെട്ടില്‍ മാപ്പിളപ്പാട്ട് രചനാ ശില്‍പ്പശാലയും, സംഗീത സദസ്സും സംഘടിപ്പിച്ചു.
യൂത്ത് ഫോറം ഹാളില്‍ നടത്തിയ പരിപാടിയില്‍ ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാല് വര്‍ഷം തന്റെ രചനകള്‍ക്ക് ‘എ ഗ്രേഡ്’ നേടിയ, ഇമ്പമേറിയ ഇശലുകള്‍ കൊണ്ട് ശ്രദ്ധേയനായ പ്രവാസി മാപ്പിള യുവകവി ഷഹീര്‍ ചേന്നര ശില്‍പ്പശാല നയിച്ചു. യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ അലി അജ്മല്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ്, മാപ്പിളപ്പാട്ട് ഗായകരായ തസ്മീര്‍ ഖാന്‍, അനസ് എന്നിവര്‍ ഗാനമാലപിച്ചു