
2022 ഓടെ ഖത്തറില്‍ 50 എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സംരക്ഷണവും ശുദ്ധവായുവിന്റെ ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ എന്‍വയണ്‍മെന്റ് മോണിറ്ററിംഗ് ആന്റ് ലബോറട്ടറീസ് വകുപ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2022 ഓടെ 50 എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു.
ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യ പ്രയയോജനപ്പെടുത്തി ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ വികസിപ്പിച്ചുവരികയാണെന്നും മേഖലയിലെ ഏറ്റവും വലിയ സംവിധാനമാണ് ആസൂത്രണം ചെയ്യുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.