കുവാഖ് കുടുംബസംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മ്മയായ കുവാഖ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും അരങ്ങേറി. നുഐജയിലെ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കാമ്പസ്സില്‍ നടന്ന പരിപാടി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു ഉദ്ഘാടനം ചെയ്തു.
ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സംഘടനയ്ക്കായി കളത്തിലങ്ങിയ ടീം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
വരും മാസത്തില്‍ കുവാഖ് സംഘടിപ്പിക്കുന്ന കണ്ണൂര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചടങ്ങില്‍ നടന്നു. ഖിസ മുട്ടിപ്പാട്ട് സംഘത്തിന്റെ സംഗീത വിരുന്ന് ചടങ്ങിന് മാറ്റു കൂട്ടി. റിജിന്‍ കയ്യൂര്‍, ശ്രീന മഹേഷ് എന്നിവര്‍ ഗാനങ്ങളുമായി സദസ്സിനു മുന്നിലെത്തി.
പരിപാടിക്ക് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മഹേഷ്, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.