Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലഹരിക്കെതിരെ സന്ദേശവുമായി ‘നാട്ടൊരുമ’: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ വിപുലമായ സംഗമം

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടൊരുമ’ സംഗമം, ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശവുമായി ശ്രദ്ധേയമായി. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും നാടിന്റെ ഓര്‍മ്മകളിലേക്ക് തിരികെ പോവാനും, നാടന്‍ കായിക-സാംസ്‌കാരിക പാരമ്പര്യത്തെ പുതുക്കിയടിയുറപ്പിക്കാനും ലക്ഷ്യമിട്ട ‘നാട്ടൊരുമ’, സാമൂഹിക ചിന്തകളിലേക്കും പുതിയ ദിശകളിലേക്ക് സമൂഹത്തെ നയിച്ചു.

സമൂഹത്തെ ക്ഷയിപ്പിക്കുന്ന മഹാവിപത്തായ ലഹരി ഉപയോഗം ചെറുക്കുക എന്ന ലക്ഷ്യത്തോടെ, ‘നവബോധം’ എന്ന പേരില്‍ വലിയ തലത്തിലേയ്ക്ക് കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്യാമ്പയിനിന് തുടക്കമിട്ടു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ക്യാമ്പയിന്‍ ഔപചാരികമായി ആരംഭിച്ചു.

”ഇന്നലെകളിലെ നമ്മള്‍, ഇന്നത്തെ യുവജനത്തെ നാളത്തേക്ക് വേണ്ടി വാര്‍ത്തെടുക്കണം” എന്ന സന്ദേശം പരിപാടിയുടെ മുഖ്യവിഷയമായി ഉയര്‍ത്തി. സമൂഹമനസ്സിനെ ഉണര്‍ത്തുന്ന തരത്തില്‍ അവതരിച്ച ‘നാട്ടൊരുമ’ പ്രവാസി മലയാളികളുടെ ഇടയില്‍ വലിയ പ്രതീക്ഷകളും ചര്‍ച്ചകളും സൃഷ്ടിച്ചു.

പണ്ടത്തെ നാടന്‍ കായിക മത്സരങ്ങള്‍, നാടന്‍ വിഭവങ്ങളുടെ രുചികള്‍, കലാസാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവയും പരിപാടിക്ക് പ്രത്യേക ഭംഗി കൂട്ടി. പ്രവാസത്തിലും നാടന്‍ സംസ്‌കാരത്തെ സൂക്ഷിക്കാന്‍ ഈ സംരംഭം ഒരു മാതൃകയായി മാറിയതായി പങ്കെടുക്കുന്നവര്‍ അഭിപ്രായപ്പെട്ടു.
അഷ്റഫ് മഠത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു

ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു.

അലി ചെരൂര്‍, ഷാനിഫ് പൈക, ഹാരിസ് എരിയാല്‍, ഷഫീക് ചെങ്കള, ജാഫര്‍ സമഹഹമിഴമറശ ,നവാസ് ആസാദ് നഗര്‍, റഹീം ചൗകി, കെബി റഫീഖ്, ഹമീദ്, ഹാരിസ് ചൂരി, റിയാസ് മാന്യ, ഷെരീഫ്, നൗഷാദ് പൈക, റഹീം ഗ്രീന്‍ലാന്‍ഡ്, അക്ബര്‍ കടവത്, സിദ്ദിഖ് പടിഞ്ഞാറ്, റഹീം ബളൂര്‍ ,മാഹിന്‍ ബ്ലാര്‍കോഡ്, ഷാനവാസ് തളങ്കര, മുഹമ്മദ് കുഞ്ഞി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button