Local News
ഐസിബിഎഫിന്റെ അമ്പത്തിനാലാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 30 ന്

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം കിംസ് ഹെല്‍ത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അമ്പത്തിനാലാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 30 ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ വുകൈറിലെ കിംസ് ഹെല്‍ത്തില്‍ നടക്കും.
ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്, ഡെര്‍മറ്റോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളില്‍ കണ്‍സള്‍ട്ടേഷനുകള്‍ ലഭ്യമാകും.
കൂടാതെ അടിസ്ഥാന രക്തപരിശോധനകള്‍, ബി.എം. ഐ പരിശോധന, ഫാര്‍മസി സേവനം, അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട് അവബോധം എന്നിവയും ഉണ്ടാകും.
രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. താല്‍പര്യമുള്ളവര്‍ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക


