
മജ്ദ് ഖത്തറില്‍ ശ്രദ്ധേയ സാന്നിധ്യമായി യൂഗോ പേ വേ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തവസുല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് മജ്ദ് പ്രദര്‍ശനത്തിലെ ശ്രദ്ധേയ സാന്നിധ്യമായി യൂഗോ പേ വേ. പ്രമുഖ മലയാളി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല നേതൃത്വം നല്‍കുന്ന സ്ഥാപനം എന്ന നിലക്കും യൂഗോ പേ വേ മലയാളികളുടെ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
കാലത്തിനൊത്ത സാങ്കേതിക വിദ്യയോടെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന യൂഗോ പേ വേ ഇടപാടുകള്‍ സുതാര്യമാക്കുന്നതോടൊപ്പം വിനിമയം സുഗമമാക്കിയാണ് മുന്നേറുന്നത്. മാറുന്ന ലോകക്രമത്തില്‍ കാഷ് ലെസ് സൊസൈറ്റിയുടെ വിശാലമായ ആശയവുമായാണ് യൂഗോ പേ വേ കൂടുതല്‍ ജനകീയമാകുന്നത്.
ഹൈപ്പര്‍മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍, വിമാന ടിക്കറ്റുകള്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങി വിവിധ സേവനങ്ങളെ ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് യൂഗോ പേവേ അവതരിപ്പിക്കുന്നത്.
രാജാന്ത്യര ബ്രാന്‍ഡുകളായ ആമസോണ്‍, നെറ്റ് ഫ്‌ളിക്‌സ്, വാള്‍മാര്‍#ട്ട് തുടങ്ങിവയുമായി കൈകോര്‍ത്ത് സേവനത്തിന്റെ വ്യാപ്തി വികസിപ്പിക്കാനൊരുങ്ങുന്ന യൂഗോ പേ വേ പ്രാദേശിക ബാങ്കുകളുമായി സഹകരിച്ച് എല്ലാ തരം ഇടപാടുകളും അനായാസമാക്കാനും പരിപാടിയുമായാണ് മുന്നോട്ടുപോകുന്നതെന്ന് യൂഗോ പേ വേ സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല പറഞ്ഞു.