ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളില്‍ നിയമവിരുദ്ധമായി വില വര്‍ദ്ധിപ്പിച്ച റസ്റ്റോറന്റിന്റെ നിരവധി ശാഖകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളില്‍ നിയമവിരുദ്ധമായി വില വര്‍ദ്ധിപ്പിച്ച റസ്റ്റോറന്റിന്റെ നിരവധി ശാഖകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ നിയമ നമ്പര്‍ (8) ആര്‍ട്ടിക്കിള്‍ നമ്പര്‍ (10) ലംഘിച്ചതിനാല്‍, വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ പ്രദേശങ്ങളിലെ ഒരു റെസ്റ്റോറന്റിന്റെ നിരവധി ശാഖകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
വിലക്കയറ്റത്തിന്റെ തത്വങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് അടച്ചുപീട്ടലിന് കാരണം. റെസ്റ്റോറന്റ് ശാഖകള്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളില്‍ വില വര്‍ദ്ധിപ്പിച്ചു, അതുവഴി റെസ്റ്റോറന്റ് മെനു വിലയില്‍ നിന്ന് വ്യതിചലിക്കുകയും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പുകള്‍ പരിമിതപ്പെടുത്തുകയും ചെയ്തു.
വില നിയന്ത്രിക്കുക, ദുരുപയോഗം, വഞ്ചന, വ്യാജം, അനുരൂപമല്ലാത്ത വസ്തുക്കള്‍ എന്നിവ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്തെ വിപണികളും വാണിജ്യ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തുന്ന തീവ്രമായ പരിശോധന കാമ്പെയ്നുകളുടെ ഭാഗമായാണ് അടച്ചുപൂട്ടല്‍.
ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും അതിന്റെ എക്‌സിക്യൂട്ടീവ് ബൈലോകളെക്കുറിച്ചും 2008 ലെ നിയമം നമ്പര്‍ (8) അനുശാസിക്കുന്ന ബാധ്യതകളുടെ കാര്യത്തില്‍ ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലം മുന്നറിയിപ്പ് നല്‍കി