Breaking News

എഴുപത്തിരണ്ടാം ഫിഫ കോൺഗ്രസിന് ദോഹയിൽ ഉജ്ജ്വലതുടക്കം

ദോഹ. എഴുപത്തിരണ്ടാം ഫിഫ കോൺഗ്രസിന് ദോഹയിൽ ഉജ്ജ്വലതുടക്കം. കാൽപന്ത് കളി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 വേൾഡ് കപ്പിന് മുന്നോടിയായിയാണ് എഴുപത്തി രണ്ടാമത് കോൺഗ്രസ് ദോഹ എക്സിസിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ആരംഭിച്ചത്. കോൺഗ്രസിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 210 ഫിഫ അംഗങ്ങളാണ് പങ്കെടുത്തത്.

സംഘർഷങ്ങൾ ഒഴിവാക്കി സമാധാനത്തിനായി കൈ കോർക്കുവാൻ അംഗരാജ്യങ്ങളോട് ഫിഫ കോൺഗ്രസിന് അഭിസംബോധന ചെയ്ത് പ്രസിഡണ്ട് ജിയാനോ ഇൻഫാൻ്റിനോ ആഹ്വാനം ചെയ്തു. സ്പോർട്സിനെ ലോകസമാധാനത്തിന് മാർഗമായി പ്രയോജനപ്പെടുത്തണമെന്നും ഫുട്ബോളിൽ ലോക ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!