ലോക കപ്പ് സമയത്ത് പ്രതിദിനം 16,000 ത്തിലധികം ഫുട്ബോള്‍ ആരാധകരെ ദോഹ വിമാനത്താവളങ്ങള്‍ സ്വീകരിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ:ലോക കപ്പ് സമയത്ത് പ്രതിദിനം 16,000 ത്തിലധികം ഫുട്ബോള്‍ ആരാധകരെ ദോഹ വിമാനത്താവളങ്ങള്‍
സ്വീകരിക്കും. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ലോകത്തിലെ ഏറ്റവും അഭിമാനകരമായ ടൂര്‍ണമെന്റായ ഫിഫ ലോകകപ്പിനെത്തുന്ന ആരാധകരെ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞു.
ഖത്തറിലെ പഴയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടായ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രതിദിനം 5000 മുതല്‍ 6,000 വരെ ഫുട്ബോള്‍ ആരാധകരെയും രാജ്യത്തെ പുതിയ എയര്‍പോര്‍ട്ടായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രതിദിനം 8,000 മുതല്‍ 10,000 വരെ ഫുട്ബോള്‍ ആരാധകരേയും സ്വീകരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
പതിനഞ്ച് ലക്ഷത്തോളം കാല്‍പന്തുകളിയാരാധകരാണ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടന്ന ഫിഫ 2022 ഖത്തര്‍ ലോക കപ്പിനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.