ഫ്‌ളാഗ് പ്‌ളാസ ഉദ്ഘാടനം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇയേഴ്സ് ഓഫ് കള്‍ച്ചര്‍ പ്രോഗ്രാം ആരംഭിച്ച പുതിയ കമ്മ്യൂണിറ്റി സ്പേസായ ഫ്‌ളാഗ് പ്ലാസയുടെ ഉദ്ഘാടനം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി, കായിക യുവജന മന്ത്രി സലാഹ് ബിന്‍ ഗാനം ബിന്‍ നാസര്‍ അല്‍ അലി, സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി, നൂറിലധികം രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് ഖത്തര്‍ നേടിയപ്പോള്‍ ആദ്യമായി അനാവരണം ചെയ്ത രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ധാരണ ആഴത്തിലാക്കുന്ന ഒരു അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയമാണ് വാര്‍ഷിക സാംസ്‌കാരിക പരിപാടിയാണ് ഇയേഴ്സ് ഓഫ് കള്‍ച്ചര്‍ പ്രോഗ്രാം.
ദേശീയ സായുധ സേനയുടെ സംഗീത വിഭാഗമായ ഖത്തര്‍ ആംഡ് ഫോഴ്സ് ബാന്‍ഡ് റെജിമെന്റിന്റെ പ്രകടനം ഉദ്ഘാടന ചടങ്ങിനെ വര്‍ണാഭമാക്കി . ഖത്തറില്‍ അംഗീകൃത നയതന്ത്ര ദൗത്യങ്ങളുള്ള രാജ്യങ്ങളെ പ്രതിനിധീകരിച്ച് 119 പതാകകള്‍ ഉയര്‍ത്തി, യൂറോപ്യന്‍ പതാക, ഐക്യരാഷ്ട്രസഭ പതാക, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പതാക എന്നിവയും ഉയര്‍ത്തി.
കോര്‍ണിഷില്‍ ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്ക് മ്യൂസിയത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഫ്‌ളാഗ് പ്ലാസ, ഖത്തറിലെ ജനങ്ങള്‍ക്ക് ഒരു കമ്മ്യൂണിറ്റി ഒത്തുചേരല്‍ സ്ഥലമായും ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയ്ക്കുള്ള സ്ഥലമായും വര്‍ത്തിക്കും. ഈ ഇവന്റുകളില്‍ ആദ്യത്തേത് ഇന്നു മുതല്‍ ഓക്ടേ1ബര്‍ 15 വരെ നടക്കുന്ന കമ്മ്യൂണിറ്റി ഡേയ്‌സ് ഫെസ്റ്റിവല്‍ ആണ്.