
ലോകകപ്പ് സമയത്ത് ബദല്‍ റോഡുകളും പൊതുഗതാഗതവും ഉപയോഗിക്കുക: ട്രാഫിക് വകുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ നടക്കുന്ന സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കാനും ട്രാഫിക് ജാമുകളുടെ സാധ്യത കണക്കിലെടുത്ത് ദൈനംദിന യാത്രകള്‍ ശരിയായി ആസൂത്രണം ചെയ്യാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
ടൂര്‍ണമെന്റിനിടെ ഗതാഗതക്കുരുക്കും തിരക്കും അനുഭവപ്പെടുന്നത് സ്വാഭാവികമാണെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ട്രാഫിക് അവേര്‍നെസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്രി പറഞ്ഞു.
സമയാസമയങ്ങളില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥരും പട്രോളിംഗ് വാഹനങ്ങളും വിന്യസിക്കും. ലോകകപ്പ് സമയത്ത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ലഭ്യമാകുന്ന ദോഹ മെട്രോ, മുഷൈറിബ്, ലുസൈല്‍ ട്രാമുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ബ്രിഗേഡിയര്‍ അല്‍-ഹാജിരി ശുപാര്‍ശ ചെയ്തു.