Breaking NewsUncategorized
മറിയാമ്മ ജോര്‍ജിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ആഗസ്ത് 4 ന്

ദോഹ. ജൂലൈ 29 ന് ഖത്തറില്‍ നിര്യാതയായ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിമന്‍സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിരുന്ന മറിയാമ്മ ജോര്‍ജിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ആഗസ്ത് 4 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചെങ്ങന്നൂര്‍ പുത്തന്‍ കാവ് സെന്റ് ജോണ്‍സ് ഓര്‍തോഡക്‌സ് ചാപ്പലില്‍ നടക്കും.
കഴിഞ്ഞ 17 വര്‍ഷത്തോളമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിമന്‍സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്ന മറിയാമ്മ ജോര്‍ജിന് വേണ്ടി ഇന്നലെ വൈകുന്നേരം നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ഇന്നലെ രാത്രി തന്നെ അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.