സല്‍വ റോഡിനെയും മെബൈരീക്കിനെയും ബന്ധിപ്പിക്കുന്ന രണ്ട് ലെവല്‍ ഇന്റര്‍ചേഞ്ചുമായി അഷ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സല്‍വ റോഡിനെയും മെബൈരീക്കിനെയും ബന്ധിപ്പിക്കുന്ന രണ്ട് ലെവല്‍ ഇന്റര്‍ചേഞ്ചുമായി അഷ്ഗാല്‍ . ഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലാകും ഈ ഇന്റര്‍ചേഞ്ച് .
മെബൈരീക്ക്, ബു നഖ്ല, അല്‍ സെയ്ലിയ, അല്‍ മീറാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കായി സല്‍വ റോഡിലെ ഗതാഗതം അനായാസക്കാന്‍ ഹൈവേ പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ്ത്.
അല്‍ സൈലിയ ഇന്റര്‍ചേഞ്ചിനും മെസായിദ് ഇന്റര്‍ചേഞ്ചിനും ഇടയില്‍ സല്‍വ റോഡിനെയും മെബൈരീക് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ രണ്ട് ലെവല്‍ ഇന്റര്‍ചേഞ്ചാണിത്. ജംഗ്ഷനില്‍ 330 മീറ്റര്‍ നീളമുള്ള രണ്ട് പ്രധാന പാലങ്ങള്‍ ഉള്‍പ്പെടുന്നു, കൂടാതെ നിരവധി എക്‌സിറ്റ് പോയിന്റുകള്‍, ലൂപ്പ് ബ്രിഡ്ജുകള്‍, പുതിയ ഇന്റര്‍ചേഞ്ചുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രാദേശിക റോഡുകള്‍ എന്നിവ എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നു.