Breaking NewsUncategorized

ഖത്തറിലെ മസാജ് പാര്‍ലറുകളിലെ പരിശോധന: ഇരുനൂറ്റി അമ്പതിലധികം പേര്‍ അറസ്റ്റില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ മസാജ് പാര്‍ലറുകളിലെ പരിശോധനയില്‍ ഇരുനൂറ്റി അമ്പതിലധികം പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു ധാര്‍മ്മികതയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ നടത്തിയതിനും ലൈസന്‍സിംഗില്‍ വ്യക്തമാക്കിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിച്ചതിനുമാണ് അറസ്റ്റ്.

വാണിജ്യ-വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയിലെ അധികാരികളുടെ ഏകോപനത്തോടെ പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് കാമ്പയിന്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!