ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം 213,632 യാത്രക്കാര്‍ മെട്രോ സേവനം ഉപയോഗിച്ചു

ദോഹ. ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച 213,632 യാത്രക്കാര്‍ മെട്രോ സേവനം ഉപയോഗിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. 207,962 പേര്‍ ദോഹ മെട്രോയും 5,670 പേര്‍ ലുസൈല്‍ട്രാമുമാണ് പ്രയോജനപ്പെടുത്തിയത്.