‘പ്രമേഹ രോഗാവസ്ഥകളും സങ്കീര്‍ണതകളും” കോണ്‍ഫറന്‍സ്, നവംബര്‍ 8-9 തിയ്യതികളില്‍
ദോഹ. പ്രമേഹ നിയന്ത്രണത്തിലും പ്രതിരോധത്തിലും ആരോഗ്യ സംരക്ഷണ ദാതാക്കളുടെ അറിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ (ക്യുഡിഎ) നവംബര്‍ 8-9 തീയതികളില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു.എന്‍.സി.സി) ഡയബറ്റിക് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.
മെന മേഖലയിലും പ്രമേഹം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ ഹമാഖ് പറഞ്ഞു.
പ്രമേഹത്തോടൊപ്പം പതിവായി സംഭവിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, പ്രമേഹം മൂലമുണ്ടാകുന്ന സങ്കീര്‍ണതകളെക്കുറിച്ചും കേന്ദ്രീകരിച്ച് ‘പ്രമേഹം രോഗാവസ്ഥകളും സങ്കീര്‍ണതകളും’ എന്ന വിഷയത്തെ സമ്മേളനം അഭിസംബോധന ചെയ്യും. ഈ സങ്കീര്‍ണതകള്‍ ജീവിത നിലവാരത്തെ സാരമായി ബാധിക്കുകയും പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ക്കും,https://www.qdaevent.com/
കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.