കുട്ടികളുടെ ബുദ്ധിവികാസത്തിന് കായികക്ഷമത വര്‍ദ്ധിപ്പിക്കല്‍ അനിവാര്യം

ദോഹ: കായിക പ്രവര്‍ത്തനങ്ങളും കായിക പരിശീലനവും കുട്ടികളുടെ ബുദ്ധി വികാസത്തിന് അനിവാര്യമാണെന്നും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതോടൊപ്പം കുട്ടികളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രക്ഷിതാക്കള്‍ പരിഗണന നല്‍കണമെന്നും കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമങള്‍ പഠന നിലവാരം താഴ്ത്തുമെന്നത് തെറ്റിദ്ധാരണയാണെന്നും എവറസ്റ്റ് സമ്മിറ്ററും പ്രശസ്ത മോട്ടിവേറ്ററുമായ അയേണ്‍മാന്‍ അബ്ദുന്നാസര്‍ പട്ടാമ്പി പറഞ്ഞു. അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ശാന്തിനികേതന്‍ വക്‌റ സംഘടിപ്പിച്ച ഫ്യുല്‍ യുവര്‍ പാഷന്‍ മോട്ടിവേഷന്‍ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പ്രിന്‍സിപ്പല്‍ ആദം എം.ടി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് അസ്ഹര്‍ അലി മെമന്റോ വിതരണം ചെയ്തു. കായിക വിഭാഗം കണ്‍വീനര്‍ ഡോ. സല്‍മാന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു. ഇശാന്‍ ഖുര്‍ആന്‍ പാരായണം നടത്തി.
