വയനാട് പ്രീമിയര്‍ ലീഗ് സുല്‍ത്താന്‍സ് എഫ് സി ചാമ്പ്യന്മാര്

ദോഹ. ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് കൂട്ടം ഖത്തര്‍ സംഘടിപ്പിച്ച വയനാട് പ്രീമിയര്‍ ലീഗ് 2026 ന്റെ ആവേശോജ്വല പോരാട്ടങ്ങള്‍ സമാപിച്ചപ്പോള്‍ സുല്‍ത്താന്‍സ് എഫ് സി ചാമ്പ്യന്മാരായി.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് എഫ് സി യെ തോല്പിച്ചു കൊണ്ടാണ് സുല്‍ത്താന്‍സ് എഫ് സി വിജയികളായത്. ടോപ് സ്കോറര്‍ ആയി ശരിക് റോഷന് , ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ദില്‍ഷാദ് , മികച്ച ഗോള്‍ കീപ്പര്‍ ആയി സലിം , എമേര്‍ജിങ് പ്ലെയര്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ എന്നിവരെ അനുമോദിച്ചു ട്രോഫികള്‍ നല്കി. വയനാട് കൂട്ടം ഖത്തര്‍ കോര്‍ഡിനേറ്റര്‍മാരായ റയീസ് അലി , അന്‍വര്‍ സാദത്ത് , അബ്ദുല്‍ ജലീല്‍ , നൗഫല്‍ തലപ്പുഴ, സകരിയ , ഗുല്‍ഷാദ് , സുധീര്‍ബാബു , ജിഷ എല്‍ദോ , അബ്ദുല്‍ മുജീബ് , ആഷിഫ് , നിബു ഇബ്രാഹിം , നൗഫല്‍ അരഞ്ഞോണ, മുനീര്‍ കോട്ടത്തറ , ണജഘ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ അനസ് , ശിഹാബ് , നിസാം , സിറാജ് , രജിത്കുമാര്‍ , റാഷിദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

