
പെരുന്നാള്‍ നമസ്കാരം രാവിലെ 5.05 ന് , പള്ളികള്‍ 4.35 ന് തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 1028 പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരം നാളെ രാവിലെ 5.05 ന് നടക്കും. പള്ളികള്‍ 4.35 ന് തുറക്കും. സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ കമിശമായും പാലിക്കുവാന്‍ ആവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ച് മതകാര്യ മന്ത്രാലയം.
നമസ്കാരത്തിന് മുമ്പും ശേഷവും കൂടി നില്ക്കാതിരിക്കാന് ശ്രദ്ധികുക. കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ അരുത്. നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുക. കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരാതിരിക്കുക. ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രം പള്ളിയില്‍ വരിക. മാസ്ക് നിര്‍ബന്ധം. അംഗ ശുദ്ധി വരുത്തി വരിക. നമസ്കാപ്പട കയ്യില്‍കരുതുക മുതലായവയാണ് ഔഖാഫ് നല്കുന്ന നിര്‍ദേശങ്ങള്‍