
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറലും ഖത്തര്‍ സന്ദര്‍ശിക്കുന്ന ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സെക്രട്ടറി ജനറല്‍ അംബാസഡര്‍ അലി ബിന്‍ ഹസന്‍ അല്‍ ഹമ്മാദി ഖത്തര്‍ സന്ദര്‍ശിക്കുന്ന ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഹതേം മുഹമ്മദ് അല്‍ ബക്രിയുമായും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി.
ഫലസ്തീനിലെ ജനങ്ങളുടെ സേവനത്തില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചയില്‍, ക്യുആര്‍സിഎസും വിവിധ ഫലസ്തീന്‍ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും, ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഈ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഇരു പാര്‍ട്ടികളും ഊന്നിപ്പറഞ്ഞു.