Breaking News

70 ശതമാനം ജോലികളും പൂര്‍ത്തിയായി , ഖത്തറിലെ പാണ്ട പാര്‍ക്ക് 2022 രണ്ടാം പകുതിയില്‍ തുറന്നേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: അറബ് മേഖലയിലെ ആദ്യത്തെ പാണ്ട പാര്‍ക്കെന്ന്് വിശേഷിപ്പിക്കപ്പെടുന്ന ഖത്തറിലെ പാണ്ട പാര്‍ക്കിന്റെ 70 ശതമാനം ജോലികളും പൂര്‍ത്തിയായതായും 2022 രണ്ടാം പകുതിയില്‍ തുറന്നേക്കുമെന്നുമറിയുന്നു. അല്‍ ഖോര്‍ പാര്‍ക്കിനുള്ളില്‍ പാണ്ട പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ് .

പാണ്ടകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷവും കാലാവസ്ഥയും പ്രദാനം ചെയ്യുന്നതിനായി ഒരു കൂട്ടം മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച് പാണ്ടകളുടെ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) നേരത്തെ ടെന്‍ഡര്‍ വിളിക്കുകയും മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ പാണ്ടകളുടെ ആവാസ കേന്ദ്രം ഖത്തറിലായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വ്യതിരിക്തമായ കറുപ്പും വെളുപ്പും കോട്ടോടുകൂടിയ പാണ്ടയെ ലോകമെമ്പാടും ഇഷ്ടപ്പെടുകയും ചൈനയില്‍ ദേശീയ നിധിയായി കണക്കാക്കുകയും ചെയ്യുന്നു. 1961-ല്‍ സ്ഥാപിതമായ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ലോഗോ കൂടിയാണിത്.
മുഖ്യമായും ചൈനയില്‍ കണ്ടുവരുന്ന ഈ അപൂര്‍വ ജീവി മൃഗ സ്‌നേഹികളുടെ പ്രിയതാരമാണ് . ചൈനയിലെ പ്രത്യേക കാലാവസ്ഥയില്‍ ജീവിക്കുന്ന പാണ്ടകള്‍ക്ക് ഖത്തറിലെ കാലാവസ്ഥ പ്രയാസകരമാകുമെന്നതിനാല്‍ പ്രത്യേക സജ്ജീകരണങ്ങളാണ് പാര്‍ക്കില്‍ ഒരുക്കുന്നത്.

മിഡില്‍ ഈസ്റ്റ് അറബ് മേഖലയിലെ ആദ്യത്തെ പാണ്ട പാര്‍ക്ക് സ്ഥാപിക്കുക എന്നത് ഖത്തറിന് അഭിമാന നേട്ടമാണെന്ന് ഖത്തരീ അധികൃതര്‍ വ്യക്തമാക്കി. അപൂര്‍വമായി മാത്രമേ ചൈനീസ് സര്‍ക്കാര്‍ പാണ്ടകളെ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറാറുള്ളു. പലപ്പോഴും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന പാണ്ടകളെ കൈമാറുന്നതിനാല്‍ ‘പാണ്ട ഡിപ്ലോമസി’ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ കൈമാറ്റത്തെ വിശേഷിപ്പിക്കാറുള്ളത്.

Related Articles

Back to top button
error: Content is protected !!